"ഹലോ.... മലാലയാണോ ??"

സമയം : 9:30AM
സ്ഥലം : എന്റെ ചിന്ത

അവളെ കണ്ടപ്പോള്‍ ഒരു പാക്കിസ്ഥാനിയെ പോലെ തോന്നി.... ഞാന്‍ ഓടി ചെന്ന് ചോദിച്ചു

ഞാന്‍ : "ഹലോ.... മലാലയാണോ ??"
അവള്‍ : അല്ല....

ആ ചെറിയ മറുപടി തൃപ്തികരമല്ലാത്തതിനാല്‍ ഞാന്‍ വീണ്ടും അങ്ങോട്ട്‌ കേറി മുട്ടി.....

ഞാന്‍ അംജദ്‌ ..... അങ്ങ് അകലെ ഇന്ത്യയിലെ കേരളം എന്ന കൊച്ചു പ്രദേശത്ത് BTech നു പഠിക്കുന്നു....

അവള്‍ : ഞാന്‍ ഹയാ ഹംദാന്‍.; ഗസ്സയില്‍ നിന്നാണ്.... അവിടെ അവകാശത്തിനും അഭിമാനത്തിനും വേണ്ടി കല്ല്‌ കൊണ്ട് പൊരുതുന്നു...

അത് കേട്ടപ്പോള്‍ ഞാന്‍ അത്ഭുതം കൂറി....

"ഗസ്സാക്കാരി ആണല്ലേ....??? കുറെ കേട്ടിട്ടുണ്ട്...
ഞാനും നിങ്ങളെ പോലെ തന്നെയാണ്... ഒരു ഇസ്ലാമിസ്റ്റ്..... ( അഭിമാനത്താല്‍ ഞാന്‍ പുരികം ഉയര്‍ത്തി ; ഞാന്‍ തുടര്‍ന്നു) ........ നാടിനു വേണ്ടി പ്രവര്‍ത്തിക്കുന്നു... ഇടയ്ക്കിടെ FB യില്‍ പോസ്റ്റ്‌ ഇടാറുണ്ട്....

അതിനു മറുപടി എന്നോളം അവള്‍ ഒന്ന് ചിരിച്ചു.

" ഞങ്ങളെ പോലെയോ???" ...

പിന്നെയും ചെറുതായി ഒന്ന് ചിരിച്ചു

ആ ചിരി എന്റെ ഉള്ളിലേക്ക് ആഴ്ന്നു ഇറങ്ങി... ശരിയാണ്.... എന്റെ നെഞ്ചകം ആഞ്ഞു ഇടിച്ചു തുടങ്ങി...

ഞാന്‍ കണ്ണ് നീര്‍ പൊഴിച്ചു...
പക്ഷെ അവിടേയും അവള്‍ എന്നെ തോല്‍പ്പിച്ചു... ഞാന്‍ ഒഴുക്കിയത് കണ്ണുനീരാണെങ്കില്‍ അവള്‍ ഒഴുക്കിയതാകട്ടെ അവളുടെ ചുടു രക്തവും....!!!!
Buzz this

No comments:

Post a Comment