ഞാന്‍ മുഹബ്ബത്തിലാണ്

മണ്ണില്‍ നിന്ന് വന്നത് കൊണ്ടാണോ,
മണ്ണിലേക്ക്‌ തന്നെ മടങ്ങേണ്ടതു കൊണ്ടാണോ,
എന്താണെന്നറിയില്ല, എങ്കിലും
ഈ പുതു മണ്ണിന്റെ ഗന്ധവുമായി
ഞാന്‍ അഗാധമായ മുഹബ്ബത്തിലാണ്....!!

♥ ♥
Buzz this

"യു നോ , ശീ ഈസ്‌ എ ലെസ്ബിയന്‍ " (short story)


"ഇല്ല ഡാ ... അവള് ശരിയാവില്ല....
ഐ ആം ഫെഡ്‌ അപ്പ്‌ വിത്ത്‌ ഹെര്‍ "
(Iam fed up with her)

അല്‍പം നേരം നിശബ്ദനായി അവന്‍ തുടര്‍ന്നു

 "യു നോ , ശീ ഈസ്‌ എ ലെസ്ബിയന്‍ "
"(you know, she is a lesbian)

 അത് കേട്ട് ഞാന്‍ ശരിക്കും വിറച്ചു പോയി... എനിക്ക് അവനോടു ഒന്നും പറയാന്‍ കഴിഞ്ഞില്ല....

അവന്‍ തുടര്‍ന്നു...


"അതേഡാ സത്യമായിട്ടും അവളു ആഗ്രഹിച്ചതും സ്നേഹിച്ചതും എന്നെയായിരുന്നില്ല....
എന്റെയുള്ളിലെ സ്ത്രീത്വത്തെയായിരുന്നു  !!!!!"
Buzz this

"ഹലോ.... മലാലയാണോ ??"

സമയം : 9:30AM
സ്ഥലം : എന്റെ ചിന്ത

അവളെ കണ്ടപ്പോള്‍ ഒരു പാക്കിസ്ഥാനിയെ പോലെ തോന്നി.... ഞാന്‍ ഓടി ചെന്ന് ചോദിച്ചു

ഞാന്‍ : "ഹലോ.... മലാലയാണോ ??"
അവള്‍ : അല്ല....

ആ ചെറിയ മറുപടി തൃപ്തികരമല്ലാത്തതിനാല്‍ ഞാന്‍ വീണ്ടും അങ്ങോട്ട്‌ കേറി മുട്ടി.....

ഞാന്‍ അംജദ്‌ ..... അങ്ങ് അകലെ ഇന്ത്യയിലെ കേരളം എന്ന കൊച്ചു പ്രദേശത്ത് BTech നു പഠിക്കുന്നു....

അവള്‍ : ഞാന്‍ ഹയാ ഹംദാന്‍.; ഗസ്സയില്‍ നിന്നാണ്.... അവിടെ അവകാശത്തിനും അഭിമാനത്തിനും വേണ്ടി കല്ല്‌ കൊണ്ട് പൊരുതുന്നു...

അത് കേട്ടപ്പോള്‍ ഞാന്‍ അത്ഭുതം കൂറി....

"ഗസ്സാക്കാരി ആണല്ലേ....??? കുറെ കേട്ടിട്ടുണ്ട്...
ഞാനും നിങ്ങളെ പോലെ തന്നെയാണ്... ഒരു ഇസ്ലാമിസ്റ്റ്..... ( അഭിമാനത്താല്‍ ഞാന്‍ പുരികം ഉയര്‍ത്തി ; ഞാന്‍ തുടര്‍ന്നു) ........ നാടിനു വേണ്ടി പ്രവര്‍ത്തിക്കുന്നു... ഇടയ്ക്കിടെ FB യില്‍ പോസ്റ്റ്‌ ഇടാറുണ്ട്....

അതിനു മറുപടി എന്നോളം അവള്‍ ഒന്ന് ചിരിച്ചു.

" ഞങ്ങളെ പോലെയോ???" ...

പിന്നെയും ചെറുതായി ഒന്ന് ചിരിച്ചു

ആ ചിരി എന്റെ ഉള്ളിലേക്ക് ആഴ്ന്നു ഇറങ്ങി... ശരിയാണ്.... എന്റെ നെഞ്ചകം ആഞ്ഞു ഇടിച്ചു തുടങ്ങി...

ഞാന്‍ കണ്ണ് നീര്‍ പൊഴിച്ചു...
പക്ഷെ അവിടേയും അവള്‍ എന്നെ തോല്‍പ്പിച്ചു... ഞാന്‍ ഒഴുക്കിയത് കണ്ണുനീരാണെങ്കില്‍ അവള്‍ ഒഴുക്കിയതാകട്ടെ അവളുടെ ചുടു രക്തവും....!!!!
Buzz this

ഞാനും അവളും തമ്മില്‍ (Short Story)

ഏകാന്തതക്ക് ഉധ്യാനമുണ്ടോ???? അറിയില്ല... എങ്കിലും ഇടയ്ക്കൊക്കെ ഞാന്‍ അവിടെ ഇരിക്കാറുണ്ടായിരുന്നു... പിന്നെ എപ്പോഴോ എന്റെ കൂടെ അവളും കൂടി..... സഹി കെട്ടാവണം 'ഏകാന്തത' അന്ന് ഇത്തിരി ദേഷ്യത്തോടെ ഇടപെട്ടത്‌....

“ ഇവിടെ രണ്ടു പേര്‍ ഇരിക്കാന്‍ പാടില്ലെന്ന് അറിയില്ലേ???”

അതിനു മറുപടി പറഞ്ഞത് അവളായിരുന്നു.....

“രണ്ടു പേരോ??? ‘ഞങ്ങള്‍’ ഇവിടെ ഒരാള്‍ അല്ലെ ഉള്ളു???”!!!!!
Buzz this

സംസാരിക്കുന്ന പണിയായുധങ്ങള്‍


"സംസാരിക്കുന്ന പണിയായുധങ്ങള്‍ എന്ന് നിങ്ങള്‍ വിളിക്കുന്ന ഞങ്ങള്‍ അടിമകള്‍ പ്രഖ്യാപിക്കുന്നു :
നിങ്ങളുടെ ചാട്ടവാറിന്റെ സംഗീതം ഇനി കോള്‍ക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.
നിങ്ങളുടെ അന്ത്യം അടുത്തുകഴിഞ്ഞുവെന്ന് അവരോട്‌ പറയൂ ,
എണ്ണത്തില്‍ ഞങ്ങളാണ്‌ കൂടുതല്‍ നിങ്ങളേക്കാള്‍ കരുത്തും ഞങ്ങള്‍ക്കുണ്ട്‌.
നിങ്ങളേക്കാള്‍ നല്ലവരുമാണ്‌ ഞങ്ങള്‍.
നിങ്ങള്‍ ലോകത്തെ വൃത്തികേടുകളുടെ കൂമ്പാരമാക്കി.
നിങ്ങള്‍ മനുഷ്യരെ മൃഗങ്ങളാക്കി മാറ്റി.കൊലപാതകം വിനോദമാക്കി.
അധ്വാനത്തെ അപഹാസ്യമാക്കി.
ഇനി അത്‌ നടപ്പില്ല .
നിങ്ങളുടെ റോം ഞങ്ങള്‍ നശിപ്പിക്കും.നിങ്ങളുടെ സെനറ്റ്‌ ഞങ്ങള്‍ തകര്‍ക്കും.
നിങ്ങളുടെ സെനറ്റര്‍മാരെ വലിച്ച്‌ താഴെയിറക്കി അവരെ നഗ്നരാക്കി വിചാരണ ചെയ്യും.
നിങ്ങള്‍ കുപ്പത്തൊട്ടിയയാക്കിയ ലോകം ഞങ്ങള്‍ അടിച്ചു വാരി വൃത്തിയാക്കും.
അതിനു ശേഷം മനോഹരമായ മറ്റൊരു ലോകം നിര്‍മ്മിക്കും.
അവിടെ മതില്‍ കെട്ടുകള്‍ ഉണ്ടായിരിക്കില്ല.അസമത്വങ്ങള്‍ ഉണ്ടായിരിക്കുകയില്ല. പ്രഭുക്കളുണ്ടായിരിക്കില്ല .
അടിമകള്‍ ഉണ്ടായിരിക്കില്ല.
സുഖവും ശാന്തിയും കളിയാടുന്ന ഒരു പുതിയ ലോകം ഞങ്ങള്‍ സൃഷ്ടിക്കും .
ലോകത്തുള്ള സകല അടിമകളോടും ഞങ്ങള്‍ പ്രഖ്യാപിക്കുന്നു .
-ചങ്ങലകള്‍പൊട്ടിച്ചെറിഞ്ഞ്‌ ഞങ്ങളോടൊപ്പം ചേരുക , ഞങ്ങളോടൊപ്പം ചേരുക്‌."
( "സ്പാര്‍ട്ടാക്കസ്‌ " എന്ന നാടകത്തില്‍ നിന്ന് )
Buzz this

Ayyankali: A Dalit Leader of Organic Protest


Read "Ayyankali: A Dalit Leader of Organic Protest" by M. Nisar & Meena Kandasamy !!

An excellent work from the authors, which provides us a, critical analysis on the caste out fit in Kerala and the social reform movement led by Ayyankali, one of the foremost Dalit leader under the colonial rule...
Buzz this