ദൈവത്തെ സ്രഷ്ട്ടിക്കുന്നവൻ

കൂട്ടത്തിൽ വലിയ കരിങ്കല്ലിൽ നിന്നുംക്രഷ്ണന്റെ മുഖം കണ്ടെത്തിയ ആനന്തത്തിൽ അവൻ സന്തോഷത്തോടെ നെടുവീർപ്പുകളുയർത്തി....ആ നെടുവീർപ്പിൽ അവൻ അറിയാതെ അവന്റെ ഉള്ളിലുള്ള വിപ്ലവകാരി വിപ്ലവ വീര്യത്തോടെ അവനോട് ചോദിച്ചു: ആരാണു ക്രഷ്ണൻ ? ഒട്ടും സന്ദേഹമില്ലാതെ അവൻ ഉത്തരം നൽകി ഈശ്വരൻ , ....ലോകനിയന്താവ് ......രക്ഷകൻ പറഞ്ഞു പൂർത്തിയാക്കും മുൻപെ വിപ്ലവകാരി ചോദിച്ചു അപ്പോൾ നീ ആ‍രാണു? ആ ചോദ്യത്തിൽ അവൻ ഒന്നു പരുങ്ങിയെങ്കിലും വിനയത്തോടെ മറുപടി നൽകി ഞാൻ രാമു കരിങ്കല്ലിൽ നിന്നും .....അവന്റെ വാക്കുകൾ പൂർത്തിയാക്കുന്നതിനിടയിൽ അവന്റെ ഉള്ളിലെ വിപ്ലവ വീര്യത്തെ അവനിലേക്കു തന്നെ ആവാഹിച്ചു കൊണ്ടു അവൻ തുടർന്നു :കരിങ്കല്ല്ലിൽ നിന്നും ദൈവ ശിൽ‌പ്പത്തെ നിർമ്മിക്കുന്നവൻ.......... അതെ ദൈവത്തെ .....സ്രഷ്ട്ടിക്കുന്നവൻ .....പിറ്റെ ദിവസം ആകരിങ്കൽ കൂനയ്ക്കു മുന്നിൽ ഒരു ബോർഡു പ്രത്യക്ഷപ്പെട്ടു ...

സ്വാമി രാമാനന്ദ....

Buzz this

കവിത

എൻ അന്തരാത്മാവിൽ പെയ്തിറങ്ങുന്നു
ഭയപ്പാടിൻ പേമാരിയായി
എൻ പൊന്നോമനയെ നോട്ടമിടുന്നു
മത്തു പിടിച്ച കാമദ്രോഹികൾ
ഇളം പൈതലിൻ മാംസപേശിയിൽ
കണ്ണയച്ചവർ തക്കം പാർത്തിടുന്നു...
ബന്ധത്തിൻ നോവറിയാതെ...
ബന്ധത്തിൻ വിലയറിയാതെ...
പേറ്റുനോവിൻ മറവിയിൽ
പോറ്റിടുന്നു കുരുന്നിനെ
കിരാതരുടെ കഴുകക്കണ്ണുകൾ
കരിനിഴലായി ചുറ്റിലും
ചാവാലി പ്പട്ടികൾ ഓരിയിടുന്നു
രാത്രിയുടെ അന്ത്യയാമത്തിൽ
നെഞ്ചകം പിളരും ആർത്തനാദം
എങ്ങുനിന്നോ പ്രധിധ്വനിയായി......
കാതിൽ മുഴങ്ങി ഇരമ്പലായി...
Buzz this