മലയാള മാധ്യമങ്ങളുടെ മത-ജാതി വിവേചനം

ഇന്നലെ കിട്ടിയ ഒരു ഇ-മെയില്‍


 2005 സെപ്റ്റംബര്‍ ഒമ്പതിന് കളമശേãരിയില്‍ തമിഴ്നാട് സര്‍ക്കാറിന്റെ ബസ് കത്തിച്ച കേസില്‍ ആരോപണവിധേയയായ സൂഫിയ മഅ്ദനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ വാദം കേള്‍ക്കുന്നതിനോടനുബന്ധിച്ച് മുഖ്യധാരാ മാധ്യമങ്ങള്‍ എഴുതിപ്പിടിപ്പിച്ച പേടിപ്പെടുത്തുന്ന വാര്‍ത്തകളെത്തുടര്‍ന്ന് ഉത്കണ്ഠാകുലരായ ഞങ്ങള്‍ ചില പൌരന്മാര്‍ 2009 ഡിസംബര്‍ 18 ന് ഒരു പ്രസ്താവന പുറത്തിറക്കി. നിയമനടപടികളെയും നിയമസംവിധാനങ്ങളെയും പരിഗണിക്കാതെ ചില മാധ്യമങ്ങള്‍ സൂഫിയയെ കുറ്റവാളിയായി വിധിച്ചു. മത^ജാതി ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളെയും വിഷയങ്ങളെയും കേരളത്തിലെ മാധ്യമങ്ങളും പൊതുസമൂഹവും ചിത്രീകരിക്കുന്ന രീതി അസ്വസ്ഥപ്പെടുത്തുന്ന പുതിയ പ്രവണതകളുടെ ഭാഗമായി മാത്രമേ മനസ്സിലാക്കാനാവൂ.

സംസ്ഥാനത്തെ സമുദായസൌഹാര്‍ദങ്ങളെ നശിപ്പിക്കുന്ന ഈ പ്രവണത, പൌരനെ അടിസ്ഥാന വിചാരണക്ക് വിധേയമാകുന്നതില്‍നിന്നു പോലും തടയാന്‍ ശ്രമിക്കുന്നു. ഭരണഘടന വിഭാവന ചെയ്യുന്ന മൌലികാവകാശങ്ങള്‍ക്ക് പുറമെ ജാതി മത ഭേദമെന്യേ എല്ലാ പൌരന്മാര്‍ക്കുമുള്ള അഭിപ്രായ^ആവിഷ്കാര സ്വാതന്ത്യ്രങ്ങളെയും പ്രയോഗവത്കരണങ്ങളെയും ഇത് നിരുത്സാഹപ്പെടുത്തുന്നു. ഈയൊരു സാഹചര്യത്തില്‍ ഇത്തരത്തിലുള്ള ചില മാധ്യമ പ്രചാരണങ്ങളെയും പ്രത്യേക മത^ജാതികള്‍ക്കു നേരെയുള്ള മുന്‍വിധികളെയും ചൂണ്ടിക്കാണിക്കാന്‍ ആഗ്രഹിക്കുന്നു.

'ലൌജിഹാദ്' വിഷയത്തില്‍ മുസ്ലിം ചെറുപ്പക്കാരനും ഹിന്ദു പെണ്‍കുട്ടിയും തമ്മില്‍ നടന്ന രണ്ട് കേസുകളാണ് മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തത്. രണ്ട് കേസുകളിലും ഹിന്ദു പെണ്‍കുട്ടിയും മുസ്ലിം പുരുഷനും തമ്മിലുള്ള പ്രണയവും അതിനെത്തുടര്‍ന്ന വിവാഹവുമാണുണ്ടായത്. ഇതിനെത്തുടര്‍ന്നാണ് കേരളത്തിലെ മാധ്യമങ്ങള്‍ ആയിരക്കണക്കിന് ഹിന്ദു^ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ 'ലൌ ജിഹാദി'നിരയായി ഇസ്ലാം മതം സ്വീകരിച്ചെതെന്ന് ആവേശത്തോടെ അച്ചടിച്ചത്. ഇത്തരം അടിസ്ഥാന രഹിതമായ വാര്‍ത്തകളാണ് ജസ്റ്റിസ് കെ.ടി ശങ്കരന്‍ കേരളത്തില്‍ 'ലൌ ജിഹാദ്' നടക്കുന്നുണ്ടെന്നും ഇതിനെക്കുറിച്ച് പൊലീസ് അന്വേഷണം വേണമെന്നും പ്രസ്താവിക്കാന്‍ ഇടയാക്കിയത്. സ്ത്രീകള്‍ സ്വന്തമായി തീരുമാനങ്ങള്‍ എടുക്കാന്‍ കഴിവില്ലാത്തവരാണെന്നും മുസ്ലിം ചെറുപ്പക്കാര്‍ മുഴുവനും 'ലൌ ജിഹാദി'ന്റെ ഉപകരണങ്ങളാണെന്നും മാധ്യമങ്ങള്‍ സമര്‍ഥമായി ചിത്രീകരിച്ചു, ശരിയായ പൊലീസ് അന്വേഷണങ്ങള്‍ അപ്പോഴും നടന്നിട്ടുണ്ടായിരുന്നില്ല. 'ലൌ ജിഹാദ്' കേരളത്തില്‍ ആസൂത്രിതമായി നടന്നിട്ടില്ലെന്ന് പ്രസ്താവിച്ചപ്പോഴും മാധ്യമങ്ങള്‍ പ്രചാരണങ്ങള്‍ നിര്‍ത്തിയില്ല. അവസാനം കോടതി തന്നെ പറഞ്ഞു, കേരളത്തില്‍ 'ലൌ ജിഹാദ്' നടന്നിട്ടില്ലെന്ന്.

വര്‍ക്കലയില്‍ ഒരു മധ്യവയസ്കന്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് കേരളത്തിലെ മാധ്യമങ്ങള്‍ പുതിയൊരു സംജ്ഞയുമായി കടന്നുവന്നു. അതാണ് 'ദലിത് തീവ്രവാദം'. ഇവിടെയും പൊലീസ് റിപ്പോര്‍ട്ട് അതേപടി പകര്‍ത്തുകയാണ് മാധ്യമങ്ങള്‍ ചെയ്തത്. മാധ്യമങ്ങള്‍ പൊലീസിന്റെ ഭാഷ്യമനുസരിച്ചാണ് ദലിത് സംഘടനകളെ തീവ്രവാദികളാക്കിയത്. പൊലീസും മാധ്യമങ്ങളും ഒന്നു ചേര്‍ന്ന് 'ദലിത് ഭീകരസംഘടന'കളെക്കുറിച്ച് വാര്‍ത്തകള്‍ ഉല്‍പാദിപ്പിച്ചുകൊണ്ടിരുന്നു. ഇങ്ങനെ ഒരു പ്രത്യേക ദലിത് സംഘടനയുടെ മേലുള്ള പൊലീസിന്റെ അന്യായമായ കുറ്റം ചാര്‍ത്തലുകളും ശിവസേനക്കാരുടെ ആക്രമണങ്ങളും ന്യായീകരിക്കപ്പെട്ടു. കേരളത്തിലെ മാധ്യമങ്ങള്‍ ഈ അതിക്രമങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയാണുണ്ടായത്. പൊലീസിനൊപ്പം ചേര്‍ന്ന് ഈ സംഘടനയെ അവര്‍ കുറ്റവാളികളാക്കി മുദ്രകുത്തുകയും ചെയ്തു. ചരിത്രപരമായ കാരണങ്ങളാല്‍ പാര്‍ശ്വവത്കരിക്കപ്പെട്ട ഒരു ജനതയെക്കുറിച്ച മുന്‍വിധികള്‍ മാധ്യമങ്ങള്‍ ഊട്ടിയുറപ്പിക്കുകയും പൊലീസ് അതിക്രമങ്ങളെ തടയുന്നതിന് പകരം പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

2009 മെയ് പതിനേഴിന് ബീമാപ്പള്ളിയില്‍ പൊലീസ് വെടിവെച്ചതിനെ തുടര്‍ന്ന് മല്‍സ്യത്തൊഴിലാളികളായ ആറ് മുസ്ലിംകള്‍ കൊല്ലപ്പെടുകയും 47 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അതില്‍ തന്നെ 27 പേര്‍ക്ക് വെടിയേറ്റാണ് പരിക്ക് പറ്റിയത്. പിന്നീട് മനുഷ്യാവകാശ സംഘടനകള്‍ നടത്തിയ അന്വേഷണത്തില്‍ 'അനീതി നിറഞ്ഞതും അങ്ങേയറ്റം ക്രിമിനല്‍ സ്വഭാവമുള്ളതുമായ അക്രമ'മാണ് പൊലീസ് നടത്തിയതെന്ന് കണ്ടെത്തി. സര്‍ക്കാര്‍ ചില പൊലീസ് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെന്‍ഡു ചെയ്യുകയും ചെയ്തു. മിക്ക മലയാളം മാധ്യമങ്ങളും ഈ പ്രശ്നത്തില്‍ മൌനം പാലിക്കുകയാണുണ്ടായത്. റിപ്പോര്‍ട്ട് ചെയ്തവര്‍ പൊലീസ് ഭാഷ്യമനുസരിച്ച് ഇതിനെ വെറും 'വര്‍ഗീയ അസ്വാരസ്യ'മായാണ് ചിത്രീകരിച്ചത്. വര്‍ഗീയവത്കരിച്ച ജനക്കൂട്ടത്തെ പിരിച്ചുവിടാനാണു പൊലീസ് വെടിവെച്ചതെന്നു പ്രചരിപ്പിച്ച മാധ്യമങ്ങള്‍ അതിനാല്‍ മൌനം പാലിക്കുകയാണ് നല്ലതെന്നു പറയാനാണ് ശ്രമിച്ചത്. ഇതൊരിക്കലും സംഭവങ്ങളുടെ നിജസ്ഥിതി തുറന്നു കാട്ടുന്നതായിരുന്നില്ല. മുസ്ലിം മല്‍സ്യത്തൊഴിലാളികള്‍ക്കെതിരായ അങ്ങേയറ്റം അപലപിക്കേണ്ട ഭരണകൂട ഭീകരതയെക്കുറിച്ച ഒരു അന്വേഷണവും നടന്നില്ല. അങ്ങനെ ഈ സംഭവം മുഖ്യധാരാ മാധ്യമങ്ങള്‍ അവഗണിക്കുകയും പൊതുജന ശ്രദ്ധ ലഭിക്കാതെ പോവുകയും ചെയ്തു.

ഇതു മുഴുവന്‍ കാണിക്കുന്നത് മലയാള മാധ്യമങ്ങള്‍ മത^ജാതി ന്യൂനപക്ഷങ്ങളോട് കാണിക്കുന്ന വിവേചനത്തെയാണ്. മുസ്ലിംകളെക്കുറിച്ച ഏതൊരു പ്രശ്നവും എളുപ്പത്തില്‍ വര്‍ഗീയവത്കരിക്കാനും അവരെക്കുറിച്ച സംശയവും വെറുപ്പും ഉല്‍പാദിപ്പിക്കാനും വളരെ വേഗം സാധിക്കുന്നുണ്ട്. സാമാന്യമായി ജാതിപ്രശ്നങ്ങളെ തെറ്റായ രീതിയില്‍ പ്രതിനിധാനം ചെയ്യാനും അവരെ കുറിച്ച മുന്‍വിധികള്‍ ഊട്ടിയുറപ്പിക്കാനും ഇത്തരം പ്രചാരണങ്ങള്‍ സഹായകമാവുന്നു. ഇവിടെ ഞങ്ങള്‍ ഏതെങ്കിലും സംഘടനയെയോ വ്യക്തികളെയോ പക്ഷം പിടിക്കുന്നില്ല. നീതി പുലരണമെന്നു മാത്രമാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്. മേല്‍ സൂചിപ്പിച്ച ഏത് പ്രശ്നത്തിലും കൃത്യമായ അന്വേഷണവും വിചാരണയും നടക്കണം. അതോടൊപ്പം ഒരു പ്രത്യേക ജാതിയിലും മതത്തിലും ഉള്‍പ്പെട്ടെന്നു കരുതി അവര്‍ക്ക് നീതിയും ഭരണഘടനപരമായ അവകാശങ്ങളും നിഷേധിക്കപ്പെട്ടുകൂടാ. അവരെ ഒറ്റപ്പെടുത്താന്‍ ഞങ്ങള്‍ അനുവദിക്കുകയില്ല. മാധ്യമങ്ങള്‍ തങ്ങളില്‍ അര്‍പ്പിതമായ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കണം. ജനാധിപത്യ രാഷ്ട്രീയത്തിന്റെ അടിസ്ഥാനങ്ങള്‍ മുറുകെപ്പിടിക്കണം. ഇന്ത്യയുടെ ഭരണഘടന ഉയര്‍ത്തുന്ന ബഹുസ്വരതയുടെ പാഠങ്ങള്‍ നമ്മുടെ മാധ്യമങ്ങള്‍ നിരന്തരം ഓര്‍മിക്കണം
Buzz this

ഒരു കവിത

കപടമാം നിന്റെ മുഖപടത്തിനു
ഹ്രദയമില്ലാത്ത മാറിടത്തിനു
കാലം മാപ്പു തന്നേക്കാം
പക്ഷെ...
കരളു പറച്ചു നീ കാണിച്ചാലും
ചെമ്പരത്തി പൂവായിട്ടെ..
എനിക്കു തോന്നൂ
അതിനും നീ തന്നെ സാക്ഷി...
നിൻ സ്നേഹം പ്രകടനം മാത്രം ...
നിൻ കാപട്യം മഹ്ശറയിൽ
കരിഞ്ഞുണങ്ങും....
എൻ കണ്ണു നീർ
മീസാനിൻ കനം തൂങ്ങും
നീതിയുടെ തുലാസിൽ
അന്ന് നാം ഹ്രദയരക്തത്തിന്റെ
കണക്കു തീർക്കും.
Buzz this

Citizens voice concern over media's Soofiya Madani hunt

 The following is a statement issued by a group of concerned citizens on Thursday



We, a group of concerned citizens from different walks of life, have come to know that the Kerala police has chargesheeted Soofiya Madani for her alleged involvement in the 2005 Kalamassery bus burning case. We do not want to take a position for or against Soofiya Madanai and we believe that the rule of the law and the constitution of India should prevail.

However, during the past few years we have seen a number of activists, students, scholars and other citizens from the Muslim community being imprisoned and persecuted in the name of combating terrorism. After long years in prison, many of them have been acquitted, free of all charges, by the higher courts. In the meantime most of them have been subjected to all kinds of violations of their fundamental rights. The media has also played a huge role in subverting the judicial process by sensationalizing these cases and publishing baseless stories without any proper investigation.

Soofiya Madani started appearing in news media in the context of the 10 year long imprisonment of her husband Abdul Nasser Madani without a trial. During this period, Soofiya was active in the affairs of the political outfit Peoples Democratic Party (PDP) that her husband had founded. Abdul Nassar Madani was finally acquitted after this long incarceration without even as much as a whimper of apology, forget compensation. Following his acquittal, both Abdul Nasser and Soofiya Madani have been active in the electoral politics of Kerala, contesting the last Parliamentary elections along with the ruling Left Democratic Front. One of the cases against Soofiya Madani is that she was allegedly involved in conspiring the burning of a Tamil Nadu State Transport Corporation bus at Kalamassery, Kochi in September 2005 - and an anticipatory bail plea on this case is pending before the Kerala High Court today.

However the media in Kerala has been extra-judicially trying Soofiya Madani -- often using highly questionable anti-Muslim representations -- equating a case of arson where her involvement has not been legally established yet -- to fundamentalist terrorism. This media campaign also needs to be seen in the context of a prevalent anti-Muslim rhetoric in the Malayalam language media in general.

In that context we fear that her basic constitutional rights might be violated in the coming days. We want to raise our collective voices against such an event and we strongly call on all concerned authorities to prevent any such violation from happening without prejudice to the Rule of Law and any investigations that should be carried out against her.

Sd/-
1. John Dayal, Member National Integration Council
2. K. Satchidanandan, Poet
3. M Rasheed, Freedom fighter & Journalist
4. Ajit Sahi, Journalist
5. A. K. Ramakrishnan, Professor, JNU (to be confirmed)
6. Sreerekha, Asst. Professor, Jamia Milia Islamia
7. Sreejitha P.V, , Kamala Nehru College, Delhi University
7. Jenny Rowena, Asst. Professor, Miranda House, DU
8. Hany Babu, Associate Professor, Dept. of English, Delhi University
9 Joe Athially, Delhi Solidarity Group
10, Shahina K K, Development Professional, Delhi
11. Rajeev Ramachandran, Journalist, Delhi
12. Maymon Madathingal, Software Engineer, Delhi
13. Sudeep K. S, Software Engineer, Delhi
14, Kamayani Bali Mahabal, Human Rights Activist, Mumbai
15. Anil Tharayath Varghese, Development Professional, Delhi
16. Bobby Kunhu, Human Rights Activist
17.K K Kochu,Dalit Scholar
18.G .P Ramachandran,Film Critic
19.K K Baburaj,Dalit Activists
20.M B Manoj,poet
21.Rekha raj,Development Profeesional,Cochin
22.Sunny m Kapikadu,Dalit Activist
23.J Raghu,Writer and scholar
Buzz this

പഴശ്ശി രാജായില് പാരഗന് ചെരിപ്പോ?!


Buzz this

I AM A LONELY FELLOW..!!!





“One of the first recorded uses of the word “lonely” was in William Shakespeare’s Coriolanus, Act IV Scene1.Loneliness is a feeling where people experience a powerful surge of emptiness and solitude. Loneliness is more than the feeling of wanting company or wanting to do something with another person. Someone who is lonely may find it hard to form human contact”.
This was the information i got today when i become loneliness. I have enough doubt about loneliness. Its spelling,  pronunciation,  reason and all… i surfed in wikipedia, google search about hours….  and i got these unsatisfactory answer.  At last i realise that this my first symptoms of my loneliness…!!!
Buzz this

Three Poems from Nine Indian Women Poets by kamala surayya




The Dance of the Eunuchs (from Summer in Calcutta)


It was hot, so hot, before the eunuchs came
To dance, wide skirts going round and round, cymbals
Richly clashing, and anklets jingling, jingling
Jingling... Beneath the fiery gulmohur, with
Long braids flying, dark eyes flashing, they danced and
They dance, oh, they danced till they bled... There were green
Tattoos on their cheeks, jasmines in their hair, some
Were dark and some were almost fair. Their voices
Were harsh, their songs melancholy; they sang of
Lovers dying and or children left unborn....
Some beat their drums; others beat their sorry breasts
And wailed, and writhed in vacant ecstasy. They
Were thin in limbs and dry; like half-burnt logs from
Funeral pyres, a drought and a rottenness
Were in each of them. Even the crows were so
Silent on trees, and the children wide-eyed, still;
All were watching these poor creatures' convulsions
The sky crackled then, thunder came, and lightning
And rain, a meagre rain that smelt of dust in
Attics and the urine of lizards and mice....


The Maggots (from The Descendants)


At sunset, on the river ban, Krishna
Loved her for the last time and left...

That night in her husband's arms, Radha felt
So dead that he asked, What is wrong,
Do you mind my kisses, love? And she said,
No, not at all, but thought, What is
It to the corpse if the maggots nip?



The Stone Age (from The Old Playhouse and Other Poems)


Fond husband, ancient settler in the mind,
Old fat spider, weaving webs of bewilderment,
Be kind. You turn me into a bird of stone, a granite
Dove, you build round me a shabby room,
And stroke my pitted face absent-mindedly while
You read. With loud talk you bruise my pre-morning sleep,
You stick a finger into my dreaming eye. And
Yet, on daydreams, strong men cast their shadows, they sink
Like white suns in the swell of my Dravidian blood,
Secretly flow the drains beneath sacred cities.
When you leave, I drive my blue battered car
Along the bluer sea. I run up the forty
Noisy steps to knock at another's door.
Though peep-holes, the neighbours watch,
they watch me come
And go like rain. Ask me, everybody, ask me
What he sees in me, ask me why he is called a lion,
A libertine, ask me why his hand sways like a hooded snake
Before it clasps my pubis. Ask me why like
A great tree, felled, he slumps against my breasts,
And sleeps. Ask me why life is short and love is
Shorter still, ask me what is bliss and what its price....
Buzz this

sHAPPY pONAM



Buzz this

ദൈവത്തെ സ്രഷ്ട്ടിക്കുന്നവൻ

കൂട്ടത്തിൽ വലിയ കരിങ്കല്ലിൽ നിന്നുംക്രഷ്ണന്റെ മുഖം കണ്ടെത്തിയ ആനന്തത്തിൽ അവൻ സന്തോഷത്തോടെ നെടുവീർപ്പുകളുയർത്തി....ആ നെടുവീർപ്പിൽ അവൻ അറിയാതെ അവന്റെ ഉള്ളിലുള്ള വിപ്ലവകാരി വിപ്ലവ വീര്യത്തോടെ അവനോട് ചോദിച്ചു: ആരാണു ക്രഷ്ണൻ ? ഒട്ടും സന്ദേഹമില്ലാതെ അവൻ ഉത്തരം നൽകി ഈശ്വരൻ , ....ലോകനിയന്താവ് ......രക്ഷകൻ പറഞ്ഞു പൂർത്തിയാക്കും മുൻപെ വിപ്ലവകാരി ചോദിച്ചു അപ്പോൾ നീ ആ‍രാണു? ആ ചോദ്യത്തിൽ അവൻ ഒന്നു പരുങ്ങിയെങ്കിലും വിനയത്തോടെ മറുപടി നൽകി ഞാൻ രാമു കരിങ്കല്ലിൽ നിന്നും .....അവന്റെ വാക്കുകൾ പൂർത്തിയാക്കുന്നതിനിടയിൽ അവന്റെ ഉള്ളിലെ വിപ്ലവ വീര്യത്തെ അവനിലേക്കു തന്നെ ആവാഹിച്ചു കൊണ്ടു അവൻ തുടർന്നു :കരിങ്കല്ല്ലിൽ നിന്നും ദൈവ ശിൽ‌പ്പത്തെ നിർമ്മിക്കുന്നവൻ.......... അതെ ദൈവത്തെ .....സ്രഷ്ട്ടിക്കുന്നവൻ .....പിറ്റെ ദിവസം ആകരിങ്കൽ കൂനയ്ക്കു മുന്നിൽ ഒരു ബോർഡു പ്രത്യക്ഷപ്പെട്ടു ...

സ്വാമി രാമാനന്ദ....

Buzz this

കവിത

എൻ അന്തരാത്മാവിൽ പെയ്തിറങ്ങുന്നു
ഭയപ്പാടിൻ പേമാരിയായി
എൻ പൊന്നോമനയെ നോട്ടമിടുന്നു
മത്തു പിടിച്ച കാമദ്രോഹികൾ
ഇളം പൈതലിൻ മാംസപേശിയിൽ
കണ്ണയച്ചവർ തക്കം പാർത്തിടുന്നു...
ബന്ധത്തിൻ നോവറിയാതെ...
ബന്ധത്തിൻ വിലയറിയാതെ...
പേറ്റുനോവിൻ മറവിയിൽ
പോറ്റിടുന്നു കുരുന്നിനെ
കിരാതരുടെ കഴുകക്കണ്ണുകൾ
കരിനിഴലായി ചുറ്റിലും
ചാവാലി പ്പട്ടികൾ ഓരിയിടുന്നു
രാത്രിയുടെ അന്ത്യയാമത്തിൽ
നെഞ്ചകം പിളരും ആർത്തനാദം
എങ്ങുനിന്നോ പ്രധിധ്വനിയായി......
കാതിൽ മുഴങ്ങി ഇരമ്പലായി...
Buzz this

നോവ്













എൻ പ്രാണൻ ഉറങ്ങിക്കിടക്കുമ്പോൾ

നിൻ സ്നേഹഗീതം എന്നിൽ

ഉണർത്തുപട്ടായി......

നിന്നിലെ മൌന നോട്ടം

എന്നിൽ പ്രണയ വികാരമായി......

നിന്നിലെ നൊമ്പര വീണകൾ

എന്നിൽ അപശ്രുതിയായി മീട്ടി...

നിൻ ഹ്രദയമിടിപ്പുകൾ ഞാൻ

തൊട്ടറിഞ്ഞപ്പോൾ.......

എന്നെ വിട്ടകലുമോ എന്നതായിരുന്നു

ഞാനെൻ ഹ്രദയത്തിൽ ഒളിപ്പിച്ച നോവ്....

എൻ നോവെന്തെന്നറിയാതെ

വെള്ളിമേഘങ്ങൾക്കിടയിൽ

ഒളിച്ചിരുന്നു നീ മന്ദസ്മിതം തൂകുമ്പോൾ

എൻ ചുടുനെടുവീർപ്പുകൾ ഒരു തൂവലായി

ശൂന്യതയിലേക്കു പൊങ്ങിപ്പറന്നീടുന്നൂ..........
Buzz this

സ്നേഹം


എന്നരികിലെത്താൻ കൊതിച്ചിരുന്നു
എൻ നൊമ്പരമറിയാൻ ശ്രമിച്ചിരുന്നു
എൻ അന്തരത്മാവിൻ രോദനം പൊലും
അവളുടേതാണെന്നുര ചെയ്തിരുന്നു
എന്നിട്ടുമവൾ ധനികനുമുന്നിൽ തല കുനിച്ചു
അവൾ ധനാധ്യ്ന്റെ കൈ പിടിച്ചു
നിലവിളക്കിനും നിറപറക്കു ചുറ്റിലും
വലയം വെച്ചു.........ആ വലയമായിരുന്നു എന്നിലെ സ്നേഹത്തിന്റെ മൂല്യമെന്നു
അവൾ പറയാതെ ഞാൻ തിരിച്ചറിഞ്ഞു




നിറഞ്ഞ കടപ്പാട്: “സ്വർഗ ഭൂമി”

Buzz this

സ്ത്രീ

എങ്ങൊട്ടെന്നരിയതെ എവിടെക്കെന്നരിയതെ
ഇറങ്ങി ഞാനെന്റെ ഗൃഹത്തിൽ നിന്ന് എന്നെക്കും
കാഴ്ച്ചയിൽ ഞാനൊരു അമ്മയെല്ലെങ്ങിലും
അടിവയറ്റിൽ ഒരു ജീവൻ തുടിക്കുന്നു
കാന്തനെനിക്കില്ല താലിച്ചരടില്ല എങ്കിലും

എന്നിൽ മാതൃത്വം ഒന്നുണ്ട്
ഈ കൊച്ചു സമ്മാനം എന്നിലെൽ‌പ്പിച്ചതു
അച്ചനാനെങ്കിലും പഴിക്കില്ലൊരിക്കലും
സ്ത്രീയിലെ മൊഹന ശ്ക്തിയെയല്ലാതെ.......







നിറഞ്ഞ കടപ്പാട്: “സ്വർഗ ഭൂമി”
Buzz this

പുലര്‍കാല നക്ഷത്രം


നീർമാതലതിന്റെയും നെയ് പായസത്തിന്റെയും ഗന്ധം കൊണ്ട് മലയാളി മനസുകളിലെ കുളിരണിയിച്ച മലയാള സാഹിത്യത്തിലെ പെൺ കരുത്ത് മാധവികുട്ടി എന്ന പുലർകാല നക്ഷത്രം കൺ വെട്ടത്ത് നിന്നും അപ്രത്യക്ഷമായി....... മലയളി മനസുകളിൽ ഒത്തിരി സ്നേഹവും ബാക്കിയാക്കി ആ മന്ത്രം ലോകത്തിനു മുന്നിൽ ബാക്കി വെച്ചു കൊണ്ട്‌
കാല യവനികക്കുല്ലിലീക്കു തിരിന്നു നട്ന്നു....... നിഷ്ക്കളങ്കതയുടെയും സ്നേഹത്തിന്റെയും തിളക്കം ആ കണുകകളിൽ നിന്നും നമുക്കു പെട്ടെന്നു തിരിച്ചറിയാൻ സാധിക്കും ... സ്നേഹിക്കുകയെന്നതും സ്നേഹിക്കപ്പെടുകയെന്നതും പാപമല്ല എന്നവർ ഉരുവിട്ടു കൊണ്ടേയിരുന്നു . ആ‍ത്മീയതയിലൂടെ സ്നേഹം എന്തെന്ന അന്യേഷണത്തിലൂടെ ആകണം ഇസ്ലാമിനെ അവർ തൊട്ടറിഞ്ഞത്., അങ്ങനെ 1999 ഡിസംബർ 11നു ഇസ്ല്ലാമിലേക്കു വിശ്വാസത്തെ ആഴത്തിൽ പറിച്ച് നട്ടതും പുലർകാല നക്ഷത്രം എന്ന് അർത്വം വരുന്ന സുരയ്യ എന്ന നാമം സ്വീകരിക്കുകയും ചെയ്തതു. മാധവിക്കുട്ടി എന്ന എഴുത്തുകാരിയെ സ്നേഹിച്ച പലർക്കും ഈ മാറ്റത്തെ അങ്ങീകരിക്കാനായില്ല. പലരും അവരെ ഒറ്റപ്പെടുത്തി ആ സമയത്തു അവർ ഇങ്ങിനെ പറയുകയുണ്ടയി .മ്ര്ഗങലെ നിങൽക്കു സംസാരിക്കാൻ കഴിയുമെങ്കിൽ പറന്നു തരൂ മനുഷ്യ മനസിൽ നിന്നും ഈ വെറുപ്പെങിനെ മാറ്റിയെടുക്കാൻ സാധിക്കുമെന്നു. മലയാലിസമൂഹത്തിലെ സദാചാരം തൊട്ടു തീണ്ടിയിട്ടില്ലാത്ത ജനങ്ഗൽ ഇതിനെ ഭ്രാന്തമായ ജ്വൽ‌പ്പനങ്ഗൽ എന്നു മുദ്ര കുത്തിയെങ്കിലും മാധവിക്കുട്ടിയുടെ കതകലും കവിതകലും യുവ മനസുകലുടെ ഹരമായിരുന്നു എന്നതിൽ തർക്കമില്ല.ജീവിതത്തിന്റെ യതർത്തിയങ്ലെ തിരഷ്ചീലക്കു പിന്നിൽ ഒലിപ്പിച്ചു വെക്കാതെ മനുഷിയ മനസിന്റെ അരങ്ഗുകലിലീക്കു ആനയിക്കുന്നതിൽ വിജയിച്ചതു കൊണ്ടാകാം അഷ്ലീല എഴുത്തുകാരി എന്നു പറന്നു കൊണ്ടു പലരും ഒറ്റപ്പെടുത്താൻ ശ്രമിചതു. വിശ്വ സഹിത്യത്തിൽ മലയാളത്തിന്റ് കയ്യൊപ്പു പതിപ്പിച്ച സ്നേഹ സ്പർഷം കണാൻ മലയാളികൾക്കു കഴിയില്ല എന്നതാകാം ജീവിതത്തിന്റെ അവസാന സമയത്തു മലയാള മണിൽ നിന്നും വിട്ടു നിൽക്കാൻ അവരെ പ്രേരിപ്പിച്ചതു .... അങ്ങനെ ഭാഷകളിൽ ഉളളവരെ കൊണ്ടു തന്റെ ഥകളെയും കവിത്കളേയും അവരുടെ ഹ്രദയങ്ങളിലെക്ക് ആവാഹിച്ചു കൊണ്ടു നക്ഷത്രം എങ്ങോ പൊയി മറഞ്ഞു ........ അവരുടെ സ്രിഷ്ട്ടികളും ഒത്തിരി വെളിച്ചവും സ്നേഹവും സമ്മാനിച്ചു കൊണ്ട് ............. ഒത്തിരി നക്ഷത്രങൽക്കിടയിൽ ഒരു പുലർകാല നക്ഷത്രമായി...........................




നിറഞ്ഞ കടപ്പാട്: “സ്വർഗ ഭൂമി”
Buzz this

മലയാളത്തിന്റെ മാധവിക്കുട്ടി


മാധവിക്കുട്ടി സഹൃദയരായ മലയാളികള്‍ ഓരോരുത്തരുടെയും സ്വകാര്യ അഹങ്കാരമാണ്‌.
വിശ്വാസവും, മതവും, മതം മാറ്റവും തുടങ്ങി തീര്‍ത്തും വ്യക്തിപരമായ കാര്യങ്ങള്‍
ചികയാതെ അതിന്റെ പേരില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്താതെ അവര്‍
വായിക്കപ്പെടേണ്ടതുണ്ട്‌. തീര്‍ത്തും വ്യത്യസ്‌തമായ ആ രചനാശൈലി മലയാളത്തിന്റെ
സ്വന്തമായതില്‍ അഭിമാനിക്കാനെന്തിന്‌ നാം മടിക്കണം

മാധവിക്കുട്ടിയെന്ന്‌ പറയുമ്പോള്‍ത്തന്നെ നീര്‍മാതളമെന്ന ഒരു ബിംബം അതു
കാണാത്തവരുടെ പോലും ഉള്ളിലേയ്‌ക്കു മെല്ലെ കയറിയെത്തുന്നു. അതെ നീര്‍മാതള
ഗന്ധത്തെ ലോകത്തിന്‌ മുഴുവന്‍ പരിചയപ്പെടുത്തിയ കമല മാധവിക്കുട്ടിയായതും
കമലാദാസായതും മലയാളത്തിന്റെ മണ്ണില്‍ ശരിക്കും പറഞ്ഞാല്‍ പുന്നയൂര്‍കുളത്തെ
നാലപ്പാട്ടെ മണ്ണില്‍ വേരൂന്നിക്കൊണ്ടായിരുന്നു.

നീര്‍മാതളത്തിന്റെ സുഗന്ധത്തിനൊപ്പം നഷ്ടപ്പെട്ട നീലാംബരിയെന്ന നോവും
തണുത്തുറഞ്ഞ നെയ്‌പ്പായസത്തിലെ അമ്മയുടെ ഗന്ധവും മാധവിക്കുട്ടി മലയാളികള്‍ക്ക്‌
പറഞ്ഞുന്നു. എന്നിട്ടും മലയാളം മാധവിക്കുട്ടിയ്‌ക്ക്‌ തിരിച്ചെന്ത്‌ നല്‍കി.

സഹിക്കാന്‍ കഴിയാത്ത ചീഞ്ഞു നാറുന്ന അപമാനങ്ങളല്ലാതെ.... പറയാന്‍
പാടില്ലാത്തതൊക്കെ വളിച്ചുപറയുന്നുവെന്നായിരുന്നു മാധവിക്കുട്ടി എന്ന്‌
കേള്‍ക്കുമ്പോള്‍ത്തന്നെ സദാ സദാചാരബോധം കൊണ്ടുനടക്കുന്ന നമ്മള്‍ മലയാളികള്‍
അവരെ കുറ്റപ്പെടുത്തിയത്‌. അത്‌ മനസ്സിലാക്കാന്‍ നാം വല്ലാതെ വൈകിപ്പോയെന്നതും
ഒരു യാഥാര്‍ത്ഥ്യമുണ്ട്‌.

പുന്നയൂര്‍ക്കുളത്തെ തറവാട്ടു പറമ്പിലെ നീര്‍മാതളത്തിന്റെ ഗന്ധം മാധവിക്കുട്ടി
ലോകത്തിന്‌ പരിചയപ്പെടുത്തി. കൊല്‍ക്കത്തയിലെ നഗരജീവിതത്തിനിടയിലും
മനസ്സുകൊണ്ട്‌ കമല പുന്നയൂര്‍കുളത്ത്‌ ജീവിച്ചു. കമലാദാസ്‌ എന്ന്‌ പുറം ലോകവും
മാധവിക്കുട്ടിയെന്ന്‌ മലയാളികളും സ്‌നേഹത്തോടെ വിളിക്കുന്ന ഇന്നത്തെ കമല
സുരയ്യയെ മലയാളത്തിന്‌ മറക്കാന്‍ കഴിയില്ല.

ഒരു പെണ്ണ്‌ പറയാന്‍ പാടില്ലാത്തതൊക്കെ വിളിച്ചുപറയുന്നുവെന്നാരോപിച്ച്‌
കണ്ണുരുട്ടിയവര്‍ പോലും ആ അക്ഷരങ്ങളെ മനസ്സില്‍ പകര്‍ത്തിവച്ചു എന്നതാണ്‌
മാധവിക്കുട്ടിയെന്ന കമല സുരയ്യയുടെ വിജയവും.

എതിര്‍ത്തവര്‍ക്കും വൃത്തികേട്‌ പറഞ്ഞ്‌ പരിഹസിച്ചവര്‍ക്കും മറുപടിയായി കമല
ധീരയായി എഴുതി. എഴുത്തിലൂടെ സ്വന്തം ലോകം സൃഷ്ടിച്ച്‌ അതില്‍ ജീവിച്ചു. ഇതിനിടെ
മതം മാറി മാധവിക്കുട്ടി കമല സുരയ്യയായതും
പലര്‍ക്കും ദഹിച്ചില്ല. അതിനും തന്റെതായ മറപടി നല്‍കാന്‍ അവര്‍ക്ക്‌ കഴിഞ്ഞു.

ഇത്രയേറെ തീവ്രമായി, ഇത്രയേറെ നൈസര്‍ഗികമായി ഇത്രയേറെ നിഷ്‌കളങ്കമായി കഥപറഞ്ഞു
തന്ന മറ്റേത്‌ പെണ്ണെഴുത്തുകാരിയാണ്‌ നമുക്കുള്ളത്‌. എന്നാല്‍ സ്വന്തം
എഴുത്തില്‍ പെണ്ണെഴുത്തിന്റെ അപാരമായ സാധ്യതകളുണ്ടായിരുന്നിട്ടും അതിന്റെ
പേരില്‍ സ്വയം ആഘോഷിക്കാന്‍ മാധവിക്കുട്ടി ശ്രമിച്ചിട്ടില്ല.

സ്വന്തം അക്ഷരങ്ങള്‍ അവര്‍ക്ക്‌ നിശ്വാസവായു തന്നെയായിരുന്നു. വാര്‍ധക്യത്തില്‍
വീണ്ടും മലയാളത്തിന്റെ പരിസരം മടുത്ത്‌ മാധവിക്കുട്ടി അന്യനാട്ടിലേയ്‌ക്ക്‌
പോയി. പുന്നയൂര്‍കുളത്തെ തന്റെ സ്വപ്‌നഭൂമി കേരള സാഹിത്യ അക്കാദമിയ്‌ക്ക്‌
ഇഷ്ടദാനം നല്‍കി.

വിഎം നായരുടെയും നാലപ്പാട്ട്‌ ബാലാമണി അമ്മയുടെയും പുത്രിയായി 1934 മാര്‍ച്ച്‌
31ന്‌ പുന്നയൂര്‍കുളത്താണ്‌ മാധവിക്കുട്ടി ജനിച്ചത്‌. ബാല്യകാല സ്‌മരണകള്‍,
എന്റെ കഥ, മതിലുകള്‍, മാധവിക്കുട്ടിയുടെ തിരഞ്ഞെടുത്ത കഥകള്‍, നീര്‍മാതളം
പൂത്തകാലം, നഷ്ടപ്പെട്ട നീലാംബരി തുടങ്ങിയവയാണ്‌ മലയാളത്തിലെ പ്രശസ്‌ത
കൃതികള്‍,

സമ്മര്‍ ഇന്‍ കല്‍ക്കത്ത, ഓള്‍ഡ്‌ പ്ലേ ഹൈസ്‌, ദി സൈറന്‍സ്‌ എന്നിവയാണ്‌
പ്രമുഖമായ ഇംഗ്ലീഷ്‌ കൃതികള്‍. എന്റെ കഥ എന്ന കൃതി 15 വിദേശഭാഷകളിലേക്ക്‌
തര്‍ജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്‌. ഇവരുടെ തണുപ്പ്‌ എന്ന ചെറുകഥയ്‌ക്ക വയലാര്‍
അവാര്‍ഡും കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്‌.

സ്വപ്‌നംവും ജീവിതവും രണ്ടും രണ്ടുവഴിയ്‌ക്ക്‌ നീങ്ങിയപ്പോഴുണ്ടായ
നഷ്ടബോധങ്ങളും സ്വപ്‌നങ്ങളുമാണ്‌ മാധവിക്കുട്ടി മലയാളത്തിന്‌ സമ്മാനിച്ച മിക്ക
കൃതികളിലും വായിച്ചെടുക്കാന്‍ കഴിയുന്ന അനുഭവം. 1984ല്‍ സാഹിത്യത്തിനുള്ള
നൊബേല്‍ സമ്മാനത്തിന്‌ കമലാദാസ്‌ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു.

കവിതകളിലൂടെയും ആത്മാംശമുള്ള കഥകളിലൂടെയുമാണ്‌ മാധവിക്കുട്ടി പ്രശസ്‌തയായത്‌.
1999ല്‍ ആയിരുന്നു എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട്‌ കൃഷ്‌ണസങ്കല്‍പ്പം
വെടിഞ്ഞ്‌ കലമ അല്ലാഹുവില്‍ വിശ്വസിക്കാന്‍ തുടങ്ങുകയും കമല സുരയ്യ എന്ന്‌
പേര്‌ മാറ്റുകയും ചെയ്‌തത്‌.

മാധവിക്കട്ടി വിളിച്ചു പറഞ്ഞതൊന്നും സഹിക്കാന്‍ കഴിയാതെ പോയ ചില സദാചാരക്കാര്‍
അവരെ കത്തുകളിലൂടെയും ഫോണ്‍ കോളുകളിലൂടെയും നോവിച്ചുകൊണ്ടേയിരുന്നു.
മലയാളികളുടെ ഈ മാനസികാവസ്ഥയെക്കുറിച്ച്‌ പലപ്പോഴായി പല അഭിമുഖങ്ങളിലും
മാധവിക്കുട്ടി വേദനയോടെ പറഞ്ഞിട്ടുണ്ട്‌.

ഇംഗ്ലീഷിലും എഴുതി പേരെടുത്തെങ്കിലും മാധവിക്കുട്ടി സഹൃദയരായ മലയാളികള്‍
ഓരോരുത്തരുടെയും സ്വകാര്യ അഹങ്കാരമാണ്‌. വിശ്വാസവും, മതവും, മതം മാറ്റവും
തുടങ്ങി തീര്‍ത്തും വ്യക്തിപരമായ കാര്യങ്ങള്‍ ചികയാതെ അതിന്റെ പേരില്‍
പ്രതിക്കൂട്ടില്‍ നിര്‍ത്താതെ അവര്‍ വായിക്കപ്പെടേണ്ടതുണ്ട്‌. തീര്‍ത്തും
വ്യത്യസ്‌തമായ ആ രചനാശൈലി മലയാളത്തിന്റെ സ്വന്തമായതില്‍ അഭിമാനിക്കാനെന്തിന്‌
നാം മടിക്കണം????

Buzz this