ഞാന്‍ മുഹബ്ബത്തിലാണ്

മണ്ണില്‍ നിന്ന് വന്നത് കൊണ്ടാണോ,
മണ്ണിലേക്ക്‌ തന്നെ മടങ്ങേണ്ടതു കൊണ്ടാണോ,
എന്താണെന്നറിയില്ല, എങ്കിലും
ഈ പുതു മണ്ണിന്റെ ഗന്ധവുമായി
ഞാന്‍ അഗാധമായ മുഹബ്ബത്തിലാണ്....!!

♥ ♥
Buzz this

"യു നോ , ശീ ഈസ്‌ എ ലെസ്ബിയന്‍ " (short story)


"ഇല്ല ഡാ ... അവള് ശരിയാവില്ല....
ഐ ആം ഫെഡ്‌ അപ്പ്‌ വിത്ത്‌ ഹെര്‍ "
(Iam fed up with her)

അല്‍പം നേരം നിശബ്ദനായി അവന്‍ തുടര്‍ന്നു

 "യു നോ , ശീ ഈസ്‌ എ ലെസ്ബിയന്‍ "
"(you know, she is a lesbian)

 അത് കേട്ട് ഞാന്‍ ശരിക്കും വിറച്ചു പോയി... എനിക്ക് അവനോടു ഒന്നും പറയാന്‍ കഴിഞ്ഞില്ല....

അവന്‍ തുടര്‍ന്നു...


"അതേഡാ സത്യമായിട്ടും അവളു ആഗ്രഹിച്ചതും സ്നേഹിച്ചതും എന്നെയായിരുന്നില്ല....
എന്റെയുള്ളിലെ സ്ത്രീത്വത്തെയായിരുന്നു  !!!!!"
Buzz this

"ഹലോ.... മലാലയാണോ ??"

സമയം : 9:30AM
സ്ഥലം : എന്റെ ചിന്ത

അവളെ കണ്ടപ്പോള്‍ ഒരു പാക്കിസ്ഥാനിയെ പോലെ തോന്നി.... ഞാന്‍ ഓടി ചെന്ന് ചോദിച്ചു

ഞാന്‍ : "ഹലോ.... മലാലയാണോ ??"
അവള്‍ : അല്ല....

ആ ചെറിയ മറുപടി തൃപ്തികരമല്ലാത്തതിനാല്‍ ഞാന്‍ വീണ്ടും അങ്ങോട്ട്‌ കേറി മുട്ടി.....

ഞാന്‍ അംജദ്‌ ..... അങ്ങ് അകലെ ഇന്ത്യയിലെ കേരളം എന്ന കൊച്ചു പ്രദേശത്ത് BTech നു പഠിക്കുന്നു....

അവള്‍ : ഞാന്‍ ഹയാ ഹംദാന്‍.; ഗസ്സയില്‍ നിന്നാണ്.... അവിടെ അവകാശത്തിനും അഭിമാനത്തിനും വേണ്ടി കല്ല്‌ കൊണ്ട് പൊരുതുന്നു...

അത് കേട്ടപ്പോള്‍ ഞാന്‍ അത്ഭുതം കൂറി....

"ഗസ്സാക്കാരി ആണല്ലേ....??? കുറെ കേട്ടിട്ടുണ്ട്...
ഞാനും നിങ്ങളെ പോലെ തന്നെയാണ്... ഒരു ഇസ്ലാമിസ്റ്റ്..... ( അഭിമാനത്താല്‍ ഞാന്‍ പുരികം ഉയര്‍ത്തി ; ഞാന്‍ തുടര്‍ന്നു) ........ നാടിനു വേണ്ടി പ്രവര്‍ത്തിക്കുന്നു... ഇടയ്ക്കിടെ FB യില്‍ പോസ്റ്റ്‌ ഇടാറുണ്ട്....

അതിനു മറുപടി എന്നോളം അവള്‍ ഒന്ന് ചിരിച്ചു.

" ഞങ്ങളെ പോലെയോ???" ...

പിന്നെയും ചെറുതായി ഒന്ന് ചിരിച്ചു

ആ ചിരി എന്റെ ഉള്ളിലേക്ക് ആഴ്ന്നു ഇറങ്ങി... ശരിയാണ്.... എന്റെ നെഞ്ചകം ആഞ്ഞു ഇടിച്ചു തുടങ്ങി...

ഞാന്‍ കണ്ണ് നീര്‍ പൊഴിച്ചു...
പക്ഷെ അവിടേയും അവള്‍ എന്നെ തോല്‍പ്പിച്ചു... ഞാന്‍ ഒഴുക്കിയത് കണ്ണുനീരാണെങ്കില്‍ അവള്‍ ഒഴുക്കിയതാകട്ടെ അവളുടെ ചുടു രക്തവും....!!!!
Buzz this

ഞാനും അവളും തമ്മില്‍ (Short Story)

ഏകാന്തതക്ക് ഉധ്യാനമുണ്ടോ???? അറിയില്ല... എങ്കിലും ഇടയ്ക്കൊക്കെ ഞാന്‍ അവിടെ ഇരിക്കാറുണ്ടായിരുന്നു... പിന്നെ എപ്പോഴോ എന്റെ കൂടെ അവളും കൂടി..... സഹി കെട്ടാവണം 'ഏകാന്തത' അന്ന് ഇത്തിരി ദേഷ്യത്തോടെ ഇടപെട്ടത്‌....

“ ഇവിടെ രണ്ടു പേര്‍ ഇരിക്കാന്‍ പാടില്ലെന്ന് അറിയില്ലേ???”

അതിനു മറുപടി പറഞ്ഞത് അവളായിരുന്നു.....

“രണ്ടു പേരോ??? ‘ഞങ്ങള്‍’ ഇവിടെ ഒരാള്‍ അല്ലെ ഉള്ളു???”!!!!!
Buzz this