സംസാരിക്കുന്ന പണിയായുധങ്ങള്‍
Posted by
Amjad Ali
on January 28, 2012
"സംസാരിക്കുന്ന പണിയായുധങ്ങള്‍ എന്ന് നിങ്ങള്‍ വിളിക്കുന്ന ഞങ്ങള്‍ അടിമകള്‍ പ്രഖ്യാപിക്കുന്നു :
നിങ്ങളുടെ ചാട്ടവാറിന്റെ സംഗീതം ഇനി കോള്‍ക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.
നിങ്ങളുടെ അന്ത്യം അടുത്തുകഴിഞ്ഞുവെന്ന് അവരോട് പറയൂ ,
എണ്ണത്തില്‍ ഞങ്ങളാണ് കൂടുതല്‍ നിങ്ങളേക്കാള്‍ കരുത്തും ഞങ്ങള്‍ക്കുണ്ട്.
നിങ്ങളേക്കാള്‍ നല്ലവരുമാണ് ഞങ്ങള്‍.
നിങ്ങള്‍ ലോകത്തെ വൃത്തികേടുകളുടെ കൂമ്പാരമാക്കി.
നിങ്ങള്‍ മനുഷ്യരെ മൃഗങ്ങളാക്കി മാറ്റി.കൊലപാതകം വിനോദമാക്കി.
അധ്വാനത്തെ അപഹാസ്യമാക്കി.
ഇനി അത് നടപ്പില്ല .
നിങ്ങളുടെ റോം ഞങ്ങള്‍ നശിപ്പിക്കും.നിങ്ങളുടെ സെനറ്റ് ഞങ്ങള്‍ തകര്‍ക്കും.
നിങ്ങളുടെ സെനറ്റര്‍മാരെ വലിച്ച് താഴെയിറക്കി അവരെ നഗ്നരാക്കി വിചാരണ ചെയ്യും.
നിങ്ങള്‍ കുപ്പത്തൊട്ടിയയാക്കിയ ലോകം ഞങ്ങള്‍ അടിച്ചു വാരി വൃത്തിയാക്കും.
അതിനു ശേഷം മനോഹരമായ മറ്റൊരു ലോകം നിര്‍മ്മിക്കും.
അവിടെ മതില്‍ കെട്ടുകള്‍ ഉണ്ടായിരിക്കില്ല.അസമത്വങ്ങള്‍ ഉണ്ടായിരിക്കുകയില്ല. പ്രഭുക്കളുണ്ടായിരിക്കില്ല .
അടിമകള്‍ ഉണ്ടായിരിക്കില്ല.
സുഖവും ശാന്തിയും കളിയാടുന്ന ഒരു പുതിയ ലോകം ഞങ്ങള്‍ സൃഷ്ടിക്കും .
ലോകത്തുള്ള സകല അടിമകളോടും ഞങ്ങള്‍ പ്രഖ്യാപിക്കുന്നു .
-ചങ്ങലകള്‍പൊട്ടിച്ചെറിഞ്ഞ് ഞങ്ങളോടൊപ്പം ചേരുക , ഞങ്ങളോടൊപ്പം ചേരുക്."
( "സ്പാര്‍ട്ടാക്കസ് " എന്ന നാടകത്തില്‍ നിന്ന് )
No comments:
Post a Comment