എൻ അന്തരാത്മാവിൽ പെയ്തിറങ്ങുന്നു
ഭയപ്പാടിൻ പേമാരിയായി
എൻ പൊന്നോമനയെ നോട്ടമിടുന്നു
മത്തു പിടിച്ച കാമദ്രോഹികൾ
ഇളം പൈതലിൻ മാംസപേശിയിൽ
കണ്ണയച്ചവർ തക്കം പാർത്തിടുന്നു...
ബന്ധത്തിൻ നോവറിയാതെ...
ബന്ധത്തിൻ വിലയറിയാതെ...
പേറ്റുനോവിൻ മറവിയിൽ
പോറ്റിടുന്നു കുരുന്നിനെ
കിരാതരുടെ കഴുകക്കണ്ണുകൾ
കരിനിഴലായി ചുറ്റിലും
ചാവാലി പ്പട്ടികൾ ഓരിയിടുന്നു
രാത്രിയുടെ അന്ത്യയാമത്തിൽ
നെഞ്ചകം പിളരും ആർത്തനാദം
എങ്ങുനിന്നോ പ്രധിധ്വനിയായി......
കാതിൽ മുഴങ്ങി ഇരമ്പലായി...
No comments:
Post a Comment