എൻ പ്രാണൻ ഉറങ്ങിക്കിടക്കുമ്പോൾ
നിൻ സ്നേഹഗീതം എന്നിൽ
ഉണർത്തുപട്ടായി......
നിന്നിലെ മൌന നോട്ടം
എന്നിൽ പ്രണയ വികാരമായി......
നിന്നിലെ നൊമ്പര വീണകൾ
എന്നിൽ അപശ്രുതിയായി മീട്ടി...
നിൻ ഹ്രദയമിടിപ്പുകൾ ഞാൻ
തൊട്ടറിഞ്ഞപ്പോൾ.......
എന്നെ വിട്ടകലുമോ എന്നതായിരുന്നു
ഞാനെൻ ഹ്രദയത്തിൽ ഒളിപ്പിച്ച നോവ്....
എൻ നോവെന്തെന്നറിയാതെ
വെള്ളിമേഘങ്ങൾക്കിടയിൽ
ഒളിച്ചിരുന്നു നീ മന്ദസ്മിതം തൂകുമ്പോൾ
എൻ ചുടുനെടുവീർപ്പുകൾ ഒരു തൂവലായി
ശൂന്യതയിലേക്കു പൊങ്ങിപ്പറന്നീടുന്നൂ..........
No comments:
Post a Comment