make up ഇട്ടാല്‍ നമുക്കും അഭിനയിക്കാം.....!!?


Buzz this

ഫലസ്തീന്‍

    
എന്റെ ബ്ലോഗ്‌ അപ്ഡേറ്റ് ചെയ്യാത്തത് കണ്ട്  "കവിത എഴുതാന്‍ അറിയില്ല" എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു കൂട്ടുകാരി എഴുതിയ കവിത.  അഭിപ്രയം എഴുതാന്‍ മറക്കരുത് .

എന്‍ മുന്നിലനന്തമാം മണ്ണ്
എനിക്കിന്ന്‍ തലചായ്ക്കാന്‍
ഇല്ല ഒരുതരി മണ്ണ് ...
എന്‍ മുന്നില്‍ കരകാണാ കടലുണ്ട്
എന്റെ ദാഹം തീര്‍ക്കാന്‍ ഇല്ല ഒരു തുള്ളി ...
കൊടും കാറ്റടിക്കും ഈ ഭൂമിയില്‍
എന്നെ തഴുകാന്‍ കുളിര്‍ കാറ്റുമില്ല..
എങ്ങും വെളിച്ചമുണ്ടെങ്കിലും
എനിക്ക് കൂട്ടായി ഇരുട്ട് മാത്രം ..
ഖുദ്സിന്റെ പുണ്യമാം നാട്
ഫലസ്തീനാണെന്റെ മണ്ണ് ...
പുഞ്ചിരി തൂകുമൊരു ജന്മമില്ല
ഈ മണ്ണിലെന്നത്   മറ്റൊരു സത്യം
പട്ടിണി കോലങ്ങള്‍ മാത്രമീ  മണ്ണില്‍
പകലന്തി നേരം  പോരാടിടുന്നു ...
നല്ലൊരു നാളെ കണികണ്ടുണരുവാന്‍
കരുത്തിനായി ഞങ്ങള്‍ പോരടിടുന്നൂ..
Buzz this